പ്രഫഷണല്‍ മെഗാ ഹൈടെക്ക് ക്രിസ്മസ് കരോള്‍ മത്സരം; രജിസ്ട്രേഷന് ആരംഭിച്ചു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ സീനിയര്‍, ജൂണിയര്‍ സിഎല്‍സിയുടെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ മെഗാ ഹൈ ടെക്ക് ക്രിസ്മസ് കരോള്‍ മത്സരഘോഷയാത്രയുടെ രജിസ്ട്രേഷന് ആരംഭിച്ചു. ഒന്നാംസമ്മാനം 77,777 രൂപയും ട്രോഫിയും രണ്ടാംസമ്മാനം 55,555 രൂപയും ട്രോഫിയും മൂന്നാംസമ്മാനം 44,444 രൂപയും ട്രോഫിയും ഏറ്റവും നല്ല ടാബ്ലോയ്ക്ക് 11,111 രൂപയും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന സമ്മാനാര്‍ഹരല്ലാത്ത മറ്റ് ടീമുകള്‍ക്ക് 25,000 രൂപ പ്രോത്സാഹന സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവകകളില്‍ നിന്നും സംഘടനകളില്‍നിന്നും ടീമുകള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847237046, 9388490691.


തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും