പെട്രോളൊഴിച്ച് വീടിന് തീ വെച്ച് വീട്ടുകാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട : കരൂപ്പടന്ന മുസാഫരിക്കുന്നില്‍ വീടിനു തീവെച്ച് വെച്ച് വീട്ടുകാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മുസഫരിക്കുന്നില് താമസിക്കുന്ന മുടവന്കാട്ടില് ബുറാക്ക് എന്ന് വിളിക്കുന്ന ഷെഫീക്ക് (42) ആണ് അറിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. കുടുംബമായി താമസിക്കുന്ന പോക്കാക്കില്ലത്ത് ജാഫറിന്റെ വീടാണ് തീവച്ചത്. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നില്‍. മൂന്ന് വര്‍ഷം മുമ്പ് ഷെഫീക്കും ജാഫറും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പകവീട്ടാനാണ് ജാഫറിന്റെ വീട് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് നിരവധി കേസിലെ പ്രതിയായ ഷെഫീക്ക് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ജാഫറിന്റെ മകളുടെ വിവാഹ നിശ്ചയത്തോടനുബന്ധിച്ച് വീട്ടുകാര്‍ ജാഫറിന്റെ ഭാര്യയുടെ വീട്ടിലായതിനാലാണ് വലിയ വിപത്തില്‍ നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത്. വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്. കൊടുങ്ങല്ലൂരില്‍ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍, വസ്ത്രങ്ങള്‍, മേല്‍ക്കൂര, ഫര്‍ണീച്ചറുകള്‍ എന്നിവ തീപ്പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജു വിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിക്കായുള്ള പോലീസിന്റെ ഊര്‍ജിതമായ അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി കൊരട്ടിയിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്ഐ എം.എസ് ഷാജന് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ അന്വേഷണ സംഘത്തില്‍ എസ്ഐ മാരായ കഌറ്റസ്, എന്‍.കെ അനില്‍കുമാര്‍, കെ.ആര് സുധാകരന്, എഎസ്ഐ ഉല്ലാസ് പൂതോട്ട്, സിപിഒ വഹദ് ആനാപ്പുഴ, പൊലീസുകാരായ മുരളീകൃഷ്ണ വിപിന്‍, ഫ്രെഡ്ഡി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.