ദേശീയ ഗെയിംസില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിന്റെ മിന്നും താരങ്ങള്‍
ആന്മരിയ ജോണി, ആഷ്ലിന് ഷിജു, എം.എസ് ആതിര
ഇരിങ്ങാലക്കുട: ഗോവയില്‍ വച്ച് നടന്ന 37-ാ മത് ദേശീയഗെയിംസില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് മൂന്നുപേര്‍ പങ്കെടുത്തതില്‍ മൂന്നു പേരും മെഡലുകള്‍ കരസ്ഥമാക്കി മിന്നും പ്രകടനം കാഴ്ചവച്ചു.
കേരളം ബാസ്കറ്റ്ബോള്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ സെന്റ് ജോസഫ്സ് കോളജിലെ രണ്ടാംവര്‍ഷ എംഎ എക്കണോമിക്സ് വിദ്യാര്‍ഥിനിയായ ആന്മരിയ ജോണിയും രണ്ടാംവര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ഥിനിയായ ആഷ്ലിന് ഷിജുവും ടീമിലുണ്ടായിരുന്നു.
കൊരട്ടി സ്വദേശിനിയായ ആന്മരിയ ജോണി നിരവധി തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. കണ്ണൂര്‍ ചന്ധനക്കാംമ്പാറ സ്വദേശിയായ ആഷ്ലിന് ഷിജു ജൂണിയര്‍ ഇന്‍ഡ്യന്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. മലേഷ്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് മത്സരമായ പെന്‍കാക്ക് സിലാത്തിലാണ് ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ എം.എസ്. ആതിര വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. കോഴിക്കോട് സ്വദേശിയായ ആതിര കഴിഞ്ഞതവണ സീനിയര്‍ നാഷണല്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. 85-100 കിലോഗ്രാം വിഭാഗത്തിലാണ് ആതിര വെള്ളി നേടിയത്.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും