ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

പുല്ലൂര്‍ ഊരകം പത്താം വാര്‍ഡില്‍ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് പനേങ്ങാടന്‍ സുരേഷിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: പുല്ലൂര്‍ ഊരകം പത്താം വാര്‍ഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പനേങ്ങാടന്‍ സുരേഷിന്റെ വീടാണ് തകര്‍ന്നത്. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. അപ്പോള്‍ വീടിനകത്ത് ആള്ക്കാര് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.