ക്രിസ്മസ് ഗിഫ്റ്റ് കൂപ്പണിന്റെ പ്രകാശനം നിര്‍വഹിച്ചു
ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന ഗിഫ്റ്റ് കൂപ്പണിന്റെ പ്രകാശനം സാമൂഹ്യപ്രവര്‍ത്തക വത്സ ജോണ്‍ കണ്ടംകുളത്തി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ക്രിസ്മസ് ആഘോഷ-ആദരണ-അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഗിഫ്റ്റ് കൂപ്പണിന്റെ പ്രകാശനം സാമൂഹ്യപ്രവര്‍ത്തക വത്സ ജോണ്‍ കണ്ടംകുളത്തി നിര്‍വഹിച്ചു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിധീഷ് കാട്ടില്‍, ട്രഷറര്‍ നിഷികുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.എച്ച്. മയൂജ്, എക്സി. അംഗങ്ങളായ ടി.ജി. സൈഗണ്‍, നവീന്‍ ബേബി, ലൈജു വര്‍ഗീസ്, ഷാജന് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 24ന് വൈകീട്ട് ഏഴിന് ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ബത്ലഹേം നഗറില്‍ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ ഗിഫ്റ്റ് കൂപ്പണിന്റെ നറുക്കെടുപ്പ് നിര്‍വഹിക്കും.

തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും