കെ. കരുണാകരന് അനുസ്മരണം ഇരിങ്ങാലക്കുടയില്‍ നടന്നു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
ഇരിങ്ങാലക്കുട: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോണിയ ഗിരി, മണ്ഡലം പ്രസിഡന്റുമാരായ സി.എസ്. അബ്ദുല്‍ ഹഖ്, സാജു പാറേക്കാടന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ബ്ലോക്ക് സെക്രട്ടറി എം.ആര്. ഷാജു, തോമസ് തൊകലത്ത്, മണ്ഡലം ഭാരവാഹികളായ എ.സി. സുരേഷ്, കുര്യന് ജോസഫ്, എന്‍.ഒ. ഷാര്‍വിന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മണ്ഡലം പ്രസിഡന്റ് ജോമോന് ജോസഫ്, ഗിഫ്സന് ബിജു, ഡേവിസ് ഷാജു, ടി.ആര്. വിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു