ദൈവപരിപാലന ഭവനത്തില്‍ ക്രിസ്മസ് ആഘോഷമൊരുക്കി വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തില്‍ ക്രൈസ്റ്റ് കോളജ് ബികോം ഡിപ്പാര്‍ട്മെന്റ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സ്നേഹത്തിന്റേയും പ്രത്യാശയുടെയും വെളിച്ചം പകരുന്ന ക്രിസ്മസ് ആഘോഷം വേറിട്ട രീതിയില്‍ ആഘോഷമാക്കി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍. ഇരിങ്ങാലക്കുട ദൈവപരിപാലന ഭവനത്തിലെ മുതിര്‍ന്ന പൗരന്മാരോടൊപ്പമാണ് ക്രിസ്തുമസ് സ്നേഹവിരുന്ന് ക്രൈസ്റ്റ് കോളജ് ബികോം ഡിപ്പാര്‍ട്മെന്റ് വിദ്യാര്‍ഥികള്‍ ആഘോഷമാക്കിയത്.
രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ദൈവപരിപാലന ഭവനം മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ മാര്‍ഷല്‍ സി. രാധാകൃഷ്ണന്, പ്രൊവിഡന്‍സ് ഫ്രിട്ടേണിറ്റി സെക്രട്ടറി ട്രീസ ജോണ്‍, അഡ്വ. ജോര്‍ഫിന്‍ എന്നിവര്‍ സംസാരിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു