ഇരിങ്ങാലക്കുട കഥകളി ക്ലബ് 49-ാമത് വാര്‍ഷികം അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഡോ.കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ നാല്പത്തൊമ്പതാം വാര്‍ഷികം ഉദ്ഘാടനവും കഥകളി പുരസ്കാരസമര്‍പ്പണവും ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന് നിര്‍വഹിച്ചു. കഥകളി ക്ലബ് പ്രസിഡന്റ് അനിയന് മംഗലശേരി അധ്യക്ഷത വഹിച്ചു. സാസ്കാരിക മന്ത്രാലയം അക്കാദമീസ് ആന്‍ഡ് യുനെസ്കോ ഡയറക്ടര്‍ അനീഷ് ഡോ.പി. വേണുഗോപാലന്‍, കൃഷ്ണന് കാവനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. കെ.എന്‍. പിഷാരടി സ്മാരക പുരസ്കാരങ്ങള്‍ കലാമണ്ഡലം സുകുമാരന്‍, കലാമണ്ഡലം എന്‍.എന്‍. കൊളത്താപ്പിള്ളി, കലാമണ്ഡലം രാജേന്ദ്രന്, പാലനാട് ദിവാകരന്, കലാമണ്ഡലം ഭവദാസന്‍, കലാമണ്ഡലം കൃഷ്ണന്‍കുട്ടി, കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി, കലാമണ്ഡലം ശ്രീകുമാര്‍, കലാമണ്ഡലം മോഹനകൃഷ്ണന് എന്നീ കഥകളി ഗായകര്‍ക്കും ഇ. കേശവദാസ് പുരസ്കാരം കലാമണ്ഡലം രാജശേഖരനും പി. ബാലകൃഷ്ണന് എന്‍ഡോവ്മെന്റ് ഉണ്ണായിവാരിയര്‍ കലാനിലയം വേഷം വിദ്യാര്‍ഥി സൂരജിനും സമ്മാനിച്ചു. പുരസ്കൃതരായ ഗായകരുടെ കഥകളി സംഗീതാര്‍ച്ചന,നാഷണല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മേളം, കര്‍ണശപഥം കഥകളി എന്നിവയുമുണ്ടായി.