കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിക്ക് മതസൗഹാര്‍ദ യാത്രയയപ്പ്

കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിക്ക് ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദ യാത്രയയപ്പുനല്കി. കൂടല്‍മാണിക്യം ദേവസ്വം ഓഫീസങ്കണത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷതവഹിച്ചു. ജുമാ മസ്ജിദ് ഇമാം കബീര്‍ മൗലവി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, ആര്‍ഡിഒ എം.കെ. ഷാജി, തഹസില്‍ദാര്‍ സിമിഷ് സാഹു, പ്രോഗ്രാം ഡയറക്ടര്‍ ഷാജു പാറേക്കാടന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, സാവിത്രി ലക്ഷ്മണന്, നിഷിന നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വം ചെയര്‍മാനേയും ഭരണസമിതി അംഗങ്ങളേയും ആദരിച്ചു. പ്രദീപ് മേനോന്, ഭരതന് കണ്ടേങ്ങാട്ടില്‍ എന്നിവര്‍ മറുപടിപ്രസംഗം നടത്തി.