ഇന്‍ഷ്വറന്‍സ് ഏജന്റ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി നിലവിലുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം ഇരട്ടിയില്‍ അധികം വര്‍ധിപ്പിച്ച ജനദ്രോഹ നടപടി ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഓള് ഇന്ത്യ ജനറല്‍ ഇന്‍ഷ്വറന്‍സ് ഏജന്റ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തി. നിലവിലുള്ള ഇന്‍ഷ്വറന്‍സ് പ്രീമിയം സംഖ്യയില്‍ നിന്നു ഇരട്ടിയില്‍ അധികം വര്‍ധനവ് വരുത്തിയ നടപടിയില്‍ പൊതുജനം വലയുന്ന സാഹചര്യം നിലനില്ക്കുന്നു. കാലപ്പഴക്കം നിലനിര്‍ത്തി പോളിസി പുതുക്കാതിരിക്കാന് പറ്റാതെ വരികയും കോവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടും നോക്കാതെയുള്ള കമ്പനി നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. വാടാനപ്പിള്ളിയില്‍ നാഷണല്‍ ഇന്‍ഷ്വറന്‍സ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ അസോസിയേഷന് ജില്ലാ പ്രസിഡന്റ് വര്‍ദ്ധനന്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഇബ്നു ഹാരിസ് അധ്യക്ഷത വഹിച്ചു. സൗമേന്ദ്രനാഥ്, ഷാജി, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ ഡിവിഷന് ഒന്നാം നമ്പര്‍ ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ ജില്ലാ സെക്രട്ടറി ടി.ആര്. അഖിലേഷ് ഉദ്ഘാടനം ചെയ്തു. ഡേവിസ് തോമസ് അധ്യക്ഷത വഹിച്ചു. റീസണ്‍ ഫ്രാന്‍സിസ്, അജിത് കുമാര്‍, മേജോ തോമസ്, ഷീബ ഷാജി എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ ഡിവിഷന് രണ്ടാം നമ്പര്‍ ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ ജില്ലാ ട്രഷറര്‍ ജോജു വര്‍ക്കി ഉദ്ഘാടനം ചെയ്തു. സി.പി. നാരായണന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ഡി. ജിമ്മി അധ്യക്ഷത വഹിച്ചു