കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ വിഷുപടക്കചന്ത ഉദ്ഘാടനം ചെയ്തു

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷുവിനോടനുബന്ധിച്ചു നടത്താറുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ഉണ്ണായിവാരിയര്‍ കലാനിലയം സെക്രട്ടറി സതീഷ് വിമലന് നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിഷുവിനോടനുബന്ധിച്ചു നടത്താറുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ഉണ്ണായിവാരിയര്‍ കലാനിലയം സെക്രട്ടറി സതീഷ് വിമലന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡന്റ് എം.കെ. കണ്ണന് ആദ്യവില്പന ഏറ്റുവാങ്ങി. ഡയറക്ടര്‍മാരായ എം.ജെ. റാഫി, മുഹമ്മദ് ഇക്ബാല്‍, കെ.ബി. ബൈജു, രാജന് കുരുമ്പേപറമ്പില്‍, പി.പി. ആന്റണി, ഇ.എല്‍. ജോസ് എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.