കാര്‍ഷിക വികസന ബാങ്ക് നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജി മോഹന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നവീകരിച്ച ആമ്പല്ലൂര്‍ ബ്രാഞ്ച് വരന്തരപ്പിള്ളി റോഡില്‍ കുണ്ടുകാവ് ദേവസ്വം കോപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജി മോഹന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ അധ്യക്ഷത വഹിച്ചു.
അളഗപ്പനഗര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, പുതുക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, തൃക്കൂര് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ്, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് റീജ്യണല്‍ മാനേജര്‍ ആര്. രാജേഷ്, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അരുണിമ ബാബു, സി. മുരളി, ബാങ്ക് വൈസ് പ്രസിഡന്റ് രജനി സുധാകരന്, ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന് സ്വാഗതവും സെക്രട്ടറി കെ.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടര്‍മാരായ കെ.കെ. ശോഭനന്, കെ.എല്‍. ജെയ്സണ്‍, എ.സി. സുരേഷ്, പ്രിന്സന് തയ്യാലക്കല്‍, ഇ.വി. മാത്യു എന്നിവര്‍ നേതൃത്വം നല്കി.