കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേസര്‍ പ്രിന്റ് ഹബ് ഉദ്ഘാടനം ചെയ്തു

കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ പ്രസിന്റെ ഉദ്ഘാടനം കേരള പ്രിന്റേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഹസൈനാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ പ്രസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കേരള പ്രിന്റേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. ഹസൈനാര്‍ നിര്‍വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ പി.വി. സുനിത മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ശ്രീ ജീന്‍ ജോളി, കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, കേരള പ്രിന്റേഴ്സ് അസോസിയേഷന് ഭാരവാഹികളായസാനു പി. ചെല്ലപ്പന്, രാജീവ് ഉപ്പത്ത്, പി. ബിജു, സി.കെ. ഷിജു മോന് എന്നിവര്‍ പ്രസംഗിച്ചു. സണ്ണി കുണ്ടുകുളം സ്വാഗതവും, ടി.എസ്. ബൈജു നന്ദിയും രേഖപ്പെടുത്തി.