കെഎസ്ഇ ലിമിറ്റഡ് വജ്രജൂബിലി ആഘോഷങ്ങള്‍ 28ന്
26 ന് കാര്‍ഷിക സെമിനാര്‍
ഇരിങ്ങാലക്കുട: കേരളത്തിലെ ക്ഷീരകാര്‍ഷിക മേഖലയില്‍ ഗുണമേന്മയുള്ള കാലിത്തീറ്റ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് കെഎസ്ഇ ലിമിറ്റഡ് അറുപതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 28 ന് രാവിലെ കമ്പനിയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ആയിരത്തി അഞ്ഞൂറിലധികം ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തുകൊണ്ടുള്ള റാലിയും പൊതുസമ്മേളനവും നടക്കും.
കമ്പനി അങ്കണത്തില്‍ ഉച്ചതിരിഞ്ഞ് 4.30ന് ചേരുന്ന പൊതുസമ്മേളനത്തില്‍ ജൂബിലി ആഘോഷങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കമ്പനിയുടെ ചെയര്മാന് ടോം ജോസ് ഐഎഎസ് (റിട്ടയേര്‍ഡ്) അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്. ബിന്ദു മുഖ്യപ്രഭാഷണവും പ്രമോട്ടര്‍ ഡയറക്ടര്‍ എ.പി. ജോര്‍ജിനെ ആദരിക്കലും നിര്‍വഹിക്കും.
മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി, സിഐടിയു പ്രസിഡന്റ് വി.എ. മനോജ്, ഐഎന്‍ടിയുസി പ്രസിഡന്റ് സോമന് ചിറ്റേത്ത്, ബിഎംഎസ് പ്രസിഡന്റ് പി. ഗോപിനാഥ്, കോക്കനട്ട് ഓയില്‍ ആന്‍ഡ് കൊപ്ര പ്രൊഡ്യൂസേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി. സതീശന്, കെഎസ്ഇ അസി. ജനറല്‍ മാനേജര്‍ അജോയ് ആന്റോ ബേബി എന്നിവര്‍ ആശംസകളര്‍പ്പിക്കും.
കെഎസ്ഇ ലിമിറ്റഡ് എക്സി. ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പ്രഥമ സ്റ്റാഫിനെ ആദരിക്കും. കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് സ്വാഗതവും ജനറല്‍ മാനേജര്‍ എം. അനില്‍ നന്ദിയും പറയും. സമ്മേളനാനന്തരം സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും.
26 ന് അഖില കേരള ക്ഷീര കര്‍ഷക സെമിനാര്‍ ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷ്ണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. മണ്ണുത്തി കേരള വെറ്ററിനറി അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ.കെ. വിജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് അധ്യക്ഷത വഹിക്കും. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.എന്‍. ഉഷാറാണി, എറണാകുളം മില്‍മ ബോര്‍ഡ് അംഗം ഷാജു വെളിയന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
മണ്ണുത്തി വെറ്ററിനറി കോളജ് ഗൈനക്കോളജി വിഭാഗം റിട്ടയേര്‍ഡ് ഹെഡ് ഡോ.കെ.എന്‍. അരവിന്ദ്ഘോഷ് പശുക്കളിലെ പ്രത്യുല്പാദന പരിപാലനം എന്ന വിഷയത്തിലും പാലക്കാട് തിരുവാഴാംകുന്ന് ഹെഡ് ലൈവ്സ്റ്റോക്ക് റിസര്‍ച്ച് സ്റ്റേഷന് അസിസ്്റന്റ് പ്രഫസര്‍ ഡോ.എ. പ്രസാദ് നിങ്ങളുടെ ഡയറി ഫാം എങ്ങനെ ലാഭകരമാക്കാം എന്ന വിഷയത്തിലും സെമിനാറുകള്‍ നയിക്കും.
കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ എം. അനില്‍ സ്വാഗതവും കെഎസ്ഇ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് എജിഎം ഈപ്പന് കുര്യന് ചാള്‍സ് നന്ദിയും പറയും. ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ്, ജനറല്‍ മാനേജര്‍ എം. അനില്‍, അസി. ജനറല്‍ മാനേജര്‍ (എച്ച്ആര്‍) എം.പി. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ എന്നും കെഎസ്ഇ യുടെ മേന്മ
ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് നല്കുന്ന ഒരു പദ്ധതി ആവിഷ്ക്കരിക്കുന്നതിനു വര്‍ഷങ്ങളള്‍ക്ക് മുമ്പ് സമൂഹത്തിനാവശ്യമായ പരാമാവധി സഹായങ്ങള്‍ നല്കുന്ന ഒരു വലിയ ചരിത്രം കെഎസ്ഇക്ക് ഉണ്ട്. കെഎസ് പാര്‍ക്ക്, ഡയാലിസിസ് യൂണിറ്റുകള്‍, സ്കൂളുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ വിതരണം എന്നിവ കെഎസ്ഇ കമ്പനിയുടെ എടുത്തു പറയാവുന്ന പ്രവര്‍ത്തനങ്ങളാണ്.
നഗത്തില്‍ റോഡുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചത് കെഎസ്ഇ കമ്പനിയാണ്. കേരളത്തിനകത്തും പുറത്തുമായി ഒമ്പതു യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. രാസ പോഷകങ്ങളെ ഒഴിവാക്കി യൂറിയ ചേര്‍ക്കാത്ത കാലിത്തീറ്റ എന്നുള്ള പേര് ഇത്രയും കാലം നിലനിര്‍ത്താന്‍ കെഎസ്ഇ ക്ക് സാധിച്ചിട്ടുണ്ട്. വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനും കാലികളെ ബാധിക്കുന്ന ഏതുപ്രശ്നങ്ങള്‍ക്കും അതിന്റെ പരബാരവുമായി ഉടമകളെക്കാളും മുന്നില്‍ കെഎസ്ഇ ചെല്ലാറുണ്ട്.
കാലികളഉടെ ദഹനപ്രക്രിയയിലുള്ള പ്രശ്നമായാലും പാലുല്പാദനത്തില് കുറവുവരുന്ന സാഹചര്യത്തിലായാലും കെഎസ്ഇ അതിനാവശ്യമായിട്ടുള്ള പ്രതിരോധം തീര്‍ക്കാനും കര്‍ഷകരെ സഹായിക്കാനും നാളിതുവരെ നിലപാടെടുത്തിട്ടുണ്ടെന്ന് എം.പി. ജാക്സണ് പത്രസമ്മേളനത്തില്‍ പറഞ്ഞു.