ചന്തക്കുന്ന് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍-തൃശൂര്‍ റോഡിലെ ചന്തക്കുന്ന് ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. 25 ലക്ഷം രൂപ ചെലവിലാണു ജംഗ്ഷനിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്ഥലത്തെ ബിഎസ്എന്‍എല്‍ പോസ്റ്റുകള്‍ നീക്കം ചെയ്തും മാന്‍ഹോളുകള്‍ അടച്ചും 510 മീറ്റര്‍ സ്ക്വയറിലാണു ടൈല്‍ വര്‍ക്ക് നടത്തിയിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ റോഡില്‍ 50 മീറ്ററും മൂന്നുപീടിക റോഡില്‍ 10 മീറ്ററും നീളത്തില്‍ ഐറിഷ് ഡ്രൈനേജോടു കൂടി വീതി കൂട്ടിയാണു പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ശശി, കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ മിനി എന്നിവര്‍ പങ്കെടുത്തു.