തെരുവുനായുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു
കല്ലേറ്റുംകര: റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ തെരുവുനായുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കല്ലേറ്റുംകര സ്വദേശി പൈക്കാട്ടില്‍ ജയന് (42), പാലക്കാട് സ്വദേശി തണ്ടലോട് ഭാസ്കരന് (64) എന്നിവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണു ഈ ആക്രമണം. ആളൂര്‍ പഞ്ചായത്തിലെ രൂക്ഷമായ തെരുവുനായ ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നു ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധികൃതരോടു ആവശ്യപ്പെട്ടു. പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ അയ്യപ്പന് അങ്കാരത്ത്, റോയ് ജെ. കളത്തിങ്കല്‍, ഭാരവാഹികളായ ടി.ഐ. ബാബു, എന്‍.എ. അലോഷ്, ബാബു തോമസ്, സോമന് ശാരദാലയം എന്നിവര്‍ പ്രസംഗിച്ചു.

എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം
സംയുക്ത കിസാന്‍ മോര്‍ച്ച നൈറ്റ് മാര്‍ച്ച് നടത്തി
നിര്‍മ്മലം ശുചിത്വ പ്രചാരണ പരിപാടി ആരംഭിച്ചു