വന്‍ തീപിടുത്തം; കരാഞ്ചിറയില്‍ ഏക്കറുകണക്കിന് പാടശേഖരം കത്തിയമര്‍ന്നു. കത്തുന്ന വേനലില്‍ തീപിടുത്തം പതിവായി

കരാഞ്ചിറ പാടശേഖരത്തില്‍ ചേകപുല്ലിന് തീ പടര്‍ന്ന നിലയില്‍.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്തിലെ കരാഞ്ചിറയില്‍ 100 ഏക്കറോളം വരുന്ന പാടശേഖരത്തിന് തീപിടിച്ചു. 30 ഏക്കറോളം തരിശിട്ടിരുന്ന പാടശേഖരം പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് സംഭവം. പാടശേഖരത്തില്‍ തീ പടര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കരാഞ്ചിറ സ്കൂളിനു കിഴക്കു വശം അകംപാടം, പുറംപാടം എന്നീ പാടശേഖരങ്ങളിലാണ് തീ പടര്‍ന്നത്. സംഭവമറിഞ്ഞ ഉടനെ ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്നിശമന വിഭാഗം എത്തിയിരുന്നു. എന്നാല്‍ പാടശേഖരത്തിലേക്കുള്ള വഴിയില്‍ അഗ്നിശമനയുടെ വാഹനത്തിന് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.
സമീപത്തെ കുളത്തില്‍ ഫ്ളോട്ടിംഗ് പമ്പ് ഇറക്കിയ ശേഷം അതില്‍നിന്നും വെള്ളം പമ്പ് ചെയ്താണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ തീ അണച്ചത്. സമീപത്തെ വീട്ടുകാരും വെള്ളം മോട്ടോര്‍ വച്ച് പമ്പ് ചെയ്ത് തീയണക്കാന്‍ സഹകരിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി തരിശു കിടക്കുകയാണ്. ചേകപുല്ല് നിറഞ്ഞാണ് പാടശേഖരം കിടന്നിരുന്നത്. പാടശേഖരത്തിനു സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കുവാന്‍ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. സീനിയര്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ മോഹന്‍, ഫയര്‍ ഓഫീസര്‍മാരായ ആര്.എസ്. അജീസ്, റിനോ പോള്‍, എം.എച്ച്. അനീഷ്, ഉദ്യോഗസ്ഥരായ എ.ഐ. രഞ്ജിത്ത്, കെ.എസ്. സജിത്ത്, എ.ബി. ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.