ദേശീയ അവാര്‍ഡ് ജേതാവ് കലൈമാമണി കലാശ്രീ ഗോപികാവര്‍മ്മ അവതരിപ്പിച്ച മോഹിനിയാട്ടം ഏറെ ശ്രദ്ധേയം

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നാഷണല്‍ അവാര്‍ഡ് ജേതാവ് കലൈമാണി കലാശ്രീ ഗോപികാവര്‍മ്മ അവതരിപ്പിച്ച മോഹനിയാട്ടം
ഇരിങ്ങാലക്കുട: കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ദേശീയ അവാര്‍ഡ് ജേതാവായ കലൈമാമണി കലാശ്രീ ഗോപികാവര്‍മ്മ കൂടല്‍മാണിക്യത്തില്‍ അവതരിപ്പിച്ച മോഹിനിയാട്ടം കാണികളുടെ മനം കവര്‍ന്നു. ഗണപതി സ്തുതിയോട് കൂടിയാണ് മോഹിനിയാട്ടം ആരംഭിച്ചത്. മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച ശ്രീരംഗപുരവിഹാര എന്ന പ്രസിദ്ധമായ കീര്‍ത്തനത്തിലെ ശ്രീരംഗം ക്ഷേത്രത്തിന്റെ ഉത്ഭവത്തിന്റെ കഥയും ഗജേന്ദ്രമോക്ഷവും ശ്രീരംഗത്തെ വെള്ളൈ ഗോപുരത്തിന്റെ കഥയും വിസ്തരിച്ച് നൃത്തമായി അവതരിപ്പിച്ചു. അവസാനത്തില്‍ അധരംമഥുരം എന്ന കീര്‍ത്തനത്തില്‍ യശോദയ്ക്കും കൃഷ്ണനും ഗോപിക വര്‍മയുടെ സ്വന്തം മകനായിട്ടുള്ള ബന്ധത്തെയാണ് ചിത്രീകരിച്ചത്. യശോധമ്മയേ തന്നോടും കൃഷ്ണനെ മകനുമായും ഉപമിച്ചിരുന്നു. കൃഷ്ണനും രുക്മിണിയും ചൂത് കളിക്കുന്ന ചൂതാട്ടം അത് ഒരു തിരുവാതിരപാട്ടായി തെരഞ്ഞെടുത്തിരുന്നു.
