വേറിട്ട കാഴ്ചയായി പത്മശ്രീ രാമചന്ദ്രപുലവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ തോല്‍പ്പാവകൂത്ത്

പത്മശ്രീ രാമചന്ദ്രപുലവരും സംഘത്തിന്റെയും നേതൃത്വത്തില്‍ നടന്ന തോല്‍പ്പാവകൂത്ത്.
ഇരിങ്ങാലക്കുട: വേറിട്ട കാഴ്ചയായി പത്മശ്രീ രാമചന്ദ്രപുലവരും സംഘത്തിന്റെയും നേതൃത്വത്തില്‍ നടന്ന തോല്‍പ്പാവകൂത്ത്. കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്നു വരുന്ന കലാപരിപാടികളുടെ ഭാഗമായിട്ടാണ് സംഗമം വേദിയില്‍ ഷൊര്‍ണ്ണൂര്‍ തോല്‍പ്പാവക്കൂത്ത് കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ്വം നല്കുന്ന കെ.കെ. രാമചന്ദ്ര പുലവരും ഒന്‍പത് പേര് അടങ്ങുന്ന സംഘവും തോല്‍പ്പാവകൂത്ത് അവതരിപ്പിച്ചത്. രാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പ്രസക്ത ഭാഗങ്ങളാണ് അവതരണത്തില്‍ ഇടം തേടിയത്.

എട്ട് വയസ്സ് മുതല്‍ തോല്പ്പാവ് കൂത്ത് രംഗത്തുള്ള രാമചന്ദ്രപുലവര്‍ ഇതിനകം രാജ്യത്തിനകത്തും പുറത്തുമായി രണ്ടായിരത്തില്‍ അധികം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2012 ല്‍ കേരള ടൂറിസം അവാര്‍ഡ്, 2013 ല്‍ കേരളത്തിന്റെ കലാശ്രീ പുരസ്കാരം, 2014 ല്‍ കേന്ദ്ര അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ നേടി. 2021 രാജ്യം പത്മശ്രീ നല്കി ആദരിച്ചു. പത്മശീ അംഗീകാരത്തിന് ശേഷം ക്ഷേത്രകലയുടെ പരിവേഷമുള്ള തോല്‍പ്പാവകൂത്തിന്റെ അവതരണങ്ങള്‍ക്ക് ആവശ്യക്കാര്‍ എറിയതായും ക്ഷേത്രങ്ങള്‍ക്ക് പുറത്തും വേദികള്‍ ലഭിച്ച് തുടങ്ങിയതായും രാമചന്ദ്രന് പുലവര്‍ പറഞ്ഞു. രാമചന്ദ്ര പുലവരോടൊപ്പം ഭാര്യയും മക്കളും പേരക്കുട്ടികളും ഈ രംഗത്തുണ്ട്.