ഇനി പക്ഷിക്കാഷ്ഠം വീഴുമെന്ന പേടിവേണ്ട, ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നിലെ മരച്ചില്ലകള്‍ മുറിച്ച് നീക്കി

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള മരങ്ങളുടെ ചില്ലകള്‍ മുറിച്ച് മാറ്റുന്നു.
കല്ലേറ്റുംകര: റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ കാലങ്ങളായി അനുഭവിച്ചുകൊ ണ്ടിരിക്കുന്ന ബുദ്ധിമുട്ടിന് താത്കാലിക പരിഹാരം. യാത്രക്കാരുടെ ദേഹത്തേക്കും വാഹനങ്ങളുടെ മുകളിലേക്കും കിളിക്കാഷ്ഠം വീഴുന്നത് പതിവായതോടെ സ്റ്റേഷനിലെ മരച്ചില്ലകള്‍ മുറിച്ചുനീക്കി. പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പക്ഷി, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവ വെട്ടിമാറ്റാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രജനനത്തിനായി ഇവ ഒരുങ്ങുന്നതിന് മുമ്പുള്ള ഏപ്രില്‍, മേയ് മാസങ്ങളില്‍ വഴിയരികിലെ ചില്ലകള്‍ വെട്ടി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ ചെയ്തത്. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പാസഞ്ചേഴ്സ് അസോസിയേഷന്, ഓട്ടോ തൊഴിലാളികള്‍, റെയില്‍വേ ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് ചില്ലകള്‍ മുറിച്ചുനീക്കിയത്.
