ഭഗവാനു അശുദ്ധി വരാതിരിക്കാന്‍ ഉള്ളാനകള്‍, ഉത്സവത്തിന് ആനകളില്‍ താരങ്ങളും ഇവര്‍തന്നെ

കൂടല്മാണിക്യക്ഷേത്രോത്സവത്തിന് തിടമ്പോറ്റിയ ആനക്ക് ഇരുവശത്തും ഉള്ളാനകളായി എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന നന്തിലത്ത് ഗോപീകണ്ണനും ദേവസ് ആരോമലും.
ഇരിങ്ങാലക്കുട: സംഗമേശ്വര സന്നിധിയില്‍ ഭഗവാന്റെ തങ്കത്തിടമ്പേറ്റാനും എഴുന്നള്ളിപ്പില്‍ പങ്കാൡകളാകാനും ലക്ഷണമൊത്ത ആനകളേറെ. ഓരോ ആനകളുടെ അരികിലും ആനപ്രേമികളും നാട്ടുകാരും സ്ഥാനം പിടിച്ച് ആനക്കഥകള്‍ ചൊല്ലുന്നെങ്കിലും ഈ കുട്ടിക്കൊമ്പന്മാര്ഏവരുടെയും സ്നേഹ വലയത്തിലാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തില്‍ തിടമ്പേറ്റുന്ന ആനയുടെ ഇരുവശവും നിര്‍ത്തുന്ന ഉള്ളാനകള്ക്ക് ഉത്സവ നാളുകളില്‍ എന്നും രാജകീയ പരിവേഷമാണുള്ളത്. നന്തിലത്ത് ഗോപീകണ്ണനും ദേവസ് ആരോമലുമാണ് ഉള്ളനാകള്. ദേവചൈതന്യത്തെ ആവാഹിച്ചുള്ള തിടമ്പ് ഏറ്റുന്ന ആനയെ മറ്റ് ആനകളോ പാപ്പാന്മാരോ ഭക്തരോ സ്പര്‍ശിക്കുകപോലും പാടില്ല.
ഇതിനാണു തിടമ്പേറ്റുന്ന ആനക്ക് ഇരുവശത്തും ഉള്ളാനകളെ എഴുന്നള്ളിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടര്ന്നു വരുന്നതാണിത്. ദേവന്റെ തിടമ്പ് കയറ്റി എഴുന്നള്ളിക്കുന്ന ആനയുടെ ഇരുവശങ്ങളിലും കുട്ടിയാനകളെ അകമ്പടിയായി നിര്‍ത്തുന്ന സമ്പ്രദായം കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഒരു പ്രത്യേകതയാണ്. ഉള്ളാനകള്‍ എന്നാണ് ഇതിനെ പറയുക. കയറ്റി എഴുന്നള്ളിക്കുന്ന ഗജവീരനെ മറ്റു ആനകള്‍ തൊട്ട് അശുദ്ധമാക്കാതിരിക്കാനെന്നാണു സങ്കല്‍പ്പം. കുട്ടിയാനകള്‍ എവിടെയുണ്ടെങ്കിലും അവയെ എത്ര പണിപ്പെട്ടായാലും ഇവിടെ ഉത്സവത്തിനു കൊണ്ടുവരും. ഇവയുടെ പുറത്ത് കുട, ആലവട്ടം, വെഞ്ചാമരം എന്നിവയില്ല. തനിതങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടം മാത്രമാണു എഴുന്നള്ളിപ്പില്‍ ഇവരുടെ അലങ്കാരം. സാധാരണയായി പ്ദക്ഷിണത്തിനു ഇവയെ നിര്‍ത്താറില്ല. ഒറ്റയ്ക്ക് ആനകളെ എഴുന്നള്ളിക്കുന്ന രീതി ഇവിടെയില്ല.
പ്രദക്ഷിണസമയത്ത് വലിയ ആനകളാണു ദേവന് അകമ്പടി പോവുക. കിഴക്കേ നടപ്പുരയില്‍ തുടങ്ങുന്ന മേളം പടിഞ്ഞാറെ നടപ്പുരയില്‍ അവസാനിക്കുന്നതുവരെ മാത്രമാണ് ഉള്ളാനകളുടെ ജോലി. കൂടല്‍മാണിക്യം ദേവസ്വം മേഘാര്ജ്ജുനന്, തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന്, കുട്ടന്‍കുളങ്ങര ദേവസ്വം അര്ജുനന്, ഗുരുവായൂര്‍ ദേവസ്വം ജൂനിയര്‍ വിഷ്ണു/ കൃഷ്ണനാരായണന്‍, പല്ലാട്ട് ബ്രഹ്മദത്തന്, പാറന്നൂര്‍ നന്ദന്, ചൈത്രം അച്ചു, അക്കിക്കാവ് കാര്ത്തികേയന്, പാറമേക്കാവ് ദേവസ്വം കാശിനാഥന്, തിരുവമ്പാടി ദേവസ്വം കണ്ണന്, തോട്ടേക്കാട്ട് വിനായകന്, വേമ്പനാട് അര്ജ്ജുനന്, ബാസ്റ്റിന് വിനയസുന്ദര്‍, അരുണിമ പാര്‍ഥസാരഥി, തോട്ടുച്ചാലില് ബോലോനാഥ്, അമ്പാടി മഹാദേവന്, പീച്ചിയില്‍ രാജീവ്, തടത്താവിള രാജശേഖരന്, നന്തിലത്ത് ഗോവിന്ദകണ്ണന്‍, മനുസ്വാമിമഠം വിനായകന്, മീനാട് കേശു, അമ്പാടി മാധവന്, ശങ്കരംകുളങ്ങര ദേവസ്വം ഉദയന്‍, മനുസ്വാമിമഠം മനുനാരായണന്‍, പത്മതീര്ഥം സൂര്യനാരായണന്, വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍, നെല്ലിക്കാട്ട് മഹാദേവന്, പുതുപ്പിള്ളി ഗണേശന്, വേമ്പനാട് വാസുേവന്‍, കുളക്കാടന്‍ കുട്ടികൃഷ്ണന് എന്നീ ആനകളും ഉത്സവത്തിനുണ്ട്.

എട്ടാം ഉത്സവം
കൂടല്‍മാണിക്യത്തില്‍ ഇന്ന്
(സ്പെഷ്യല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.45 വരെ തിരുവാതിരക്കളി, 4.45 മുതല്‍ 5.10 വരെ കൈപ്പമംഗലം ഭാവന സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ഭരതനാട്യം, 5.15 മുതല്‍ 5.30 വരെ ആദിലക്ഷ്മി, ഗായത്രി ഹരിശങ്കര്‍ എന്നിവരുടെ പൂതപ്പാട്ട്, 5.30 മുതല്‍ ആറ് വരെ ഇരിങ്ങാലക്കുട രംഗഭൂഷ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍ രതീഷ പ്രശാന്തിന്റെ നൃത്തനൃത്യങ്ങള്‍, 6.05 മുതല്‍ 6.55 വരെ കാക്കനാട് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് സെന്ററിന്റെ നൃത്തനൃത്യങ്ങള്‍, ഏഴ് മുതല്‍ 7.25 വരെ ബാംഗ്ലൂര്‍ കെ.ജി. ദിവിജയുടെ ഭരതനാട്യം, 7.30 മുതല്‍ 8.25 വരെ ഇരിങ്ങാലക്കുട ഓം നമശിവായ നൃത്തകലാകേന്ദ്രം ആര്‍എല്‍വി സുന്ദരന്റെ നൃത്തനൃത്യങങള്, 8.30 മുതല്‍ ഒമ്പത് വരെ മഹേശ്വരി ഗിരീഷിന്റെ ഭരതനാട്യം, 9.05 മുതല്‍ 10.30 വരെ സിനി ആര്‍ടിസ്റ്റ് ശ്രുതി ജയന്റെ ഭരതനാട്യം.
(സംഗമം വേദിയില്‍)
രാവിലെ 8.30മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും പത്മശ്രീ പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 2.35 വരെ തിരുവാതിരക്കളി, 2.35 മുതല്‍ 3.05 വരെ ഒല്ലൂര്‍ വേണുഗീതം ഭജനസംഘത്തിന്റെ ഭജന, 3.10 മുതല്‍ 4.05 വരെ മുരിയാട് മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, 4.10 മുതല്‍ 4.55 വരെ പല്ലവി സുരേഷിന്റെ വീണകച്ചേരി, അഞ്ച് മുതല്‍ 5.55 വരെ ഇരിങ്ങാലക്കുട നാട്യരംഗത്തിന്റെ ഭരതനാട്യകച്ചേരി, ഏറ് മുതല്‍ 6.55 വരെ ഇരിങ്ങാലക്കുട വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് ശ്രീവിദ്യ വര്‍മയുടെ സംഗീതാരാധന, ഏഴ് മുതല്‍ 7.55 വരെ ഇരിങ്ങാലക്കുട നൃത്യതി നൃത്തക്ഷേത്ര പ്രീതി നീരജിന്റെ നൃത്താര്‍ച്ചന, എട്ട് മുതല്‍ 8.55 വരെ അനുപമ മേനോന്റെ മോഹിനിയാട്ടം, ഒമ്പത് മുതല്‍ 10 വരെ കണ്ണന് ജി. നാഥിന്റെ ഭക്തിഗാനമേള, രാത്രി 12ന് സര്‍വ്വതോഭദ്രം കലാകേന്ദ്രത്തിന്റെ കഥകളി ശ്രീരാമപട്ടാഭിഷേകം.