ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎംന്റെ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് 18 ന്

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം ന്റെ റൂബി ജൂബിലി ആഘോഷങ്ങശുടെ ഭാഗമായി, മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആന്‍ഡ് പോളിക്ലിനിക് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ റാഫ 2കെ25 എന്ന പേരില്‍ മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 18 ന് നടക്കും. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിക്കും. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് മുഖ്യാതിഥിയായിരിക്കും. മാകെയര്‍ അസി. ജനറല്‍ മാനേജര്‍ എ.ഐ. ജെറോം, ശ്രീജിത്ത് എന്നിവര്‍ പങ്കെടുക്കും. ക്യാമ്പ് 2025 മെയ് 18 നു രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചതിരിഞ്ഞ് രണ്ട് സെന്റ് മേരീസ് ഹെസ്കൂളില്‍ നടക്കും. ഇരിങ്ങാലക്കുടയിലെ പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരത്തിലുള്ള വൈദ്യസേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള വലിയൊരു സാമൂഹിക ഇടപെടലാണ് ഈ ക്യാമ്പ്.
ജെറിയാട്രിക്സ്, ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോപെഡിക്സ്, ന്യൂറോളജി, ഗ്യാസ്ട്രോഎന്റോളജി, ഡയബറ്റോളജി ആന്‍ഡ് ഡയബറ്റിക് ഫുട്ട്, എന്‍ഡോക്രൈനോളജി, ഒഫ്ത്താല്‍മോളജി, ആയുര്‍വേദ, യുനാനി ഹോമിയോ, ഇഎന്‍ടി, ഡെന്റല്‍ തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കും. 200 പേര്‍ക്ക് ഐ വിഷന്‍ ടെസ്റ്റ്, ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റും നടത്തും, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്ക് 10% കിഴിവ്, ആയുര്‍വേദ മരുന്നുകള്‍ സൗജന്യം, സ്കാനിംഗ്, എക്സ് റേ 30% കിഴിവും കൂടാതെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ ടെസ്റ്റുകള്‍ക്കും 30 മുതല്‍ 50% വരെ കിഴിവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 18001203803, 9946679801, 7736908675.