40 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
40 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്ത് ഹെല്‍ത്ത് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 40 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. ഠാണാ ജംഗ്ഷനിലും ബസ്റ്റാന്റ് പരിസരത്തെ കടകളില്‍ നിന്നുമാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയത്. ഈ സ്ഥാപനങ്ങള്‍ക്കു പിഴ ചുമത്തുമെന്നും തുടര്ലംഘനമുണ്ടായാല് ലൈസന്‍സ് കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു ആരോഗ്യവിഭാഗം പരിശോധന. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യവിഭാഗം പരിശോധന നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പൊതുവിപണിയില്‍ നിരോദിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വീണ്ടും സജീവമായിട്ടുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു കളക്ടര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. പരിശോധന റിപ്പോര്‍ട്ട് കളക്ടര്‍ക്കു കൈമാറുമെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. ബേബി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ഡി. രാകേഷ്, സി.ജി. അജു എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്കി.