വ്യാപാരി വ്യവസായി കുടുംബസംഗമം

വ്യാപാരി വ്യവസായി ഏകോപന സമിതി ആളൂര്‍ യൂണിറ്റ് കുടുംബ സംഗമം ജില്ലാ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കുടുംബ സംഗമം ജില്ലാ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിയോ പോള്‍ വടക്കേപീടിക അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടന്, സുനിത ഹരിദാസ്, പി.പി. ജോഷി, കെ.കെ. പോളി, ആന്റണി കല്ലിങ്ങല്‍, പി.ടി. ഡൊമിനിക്, ശുഭ രാജന്, ജെസി പോള്‍ ചാതേലി, ജോസ് കാച്ചപ്പിള്ളി, ജോഷി മുള്ളങ്കുഴി, കെ.എസ്. ഇബ്രാഹിം, പിന്റോ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.