സിപിഐ ജില്ലാ സമ്മേളനം സാംസ്കാരികോത്സവത്തിന് തുടക്കമായി
ടി.എന്‍. നമ്പൂതിരി പുരസ്കാരം ബാബു വൈലത്തൂരിന് നല്കി
ഇരിങ്ങാലക്കുട: ആട്ടക്കഥകളുടെയും സമരങ്ങളുടെയും സ്മരണകളുണര്‍ത്തി സമര സംഗമഭൂമിയില്‍ സാംസ്കാരികോത്സവത്തിന് തുടക്കമായി. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ആദ്യ ദിനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സജ്ജമാക്കിയ ടി.എന്‍. നമ്പൂതിരി കെ.വി. രാമനാഥന് മാസ്റ്റര്‍ നഗറില്‍ സാഹിത്യോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഐതിഹാസികമായ കുട്ടംകുളം സമര സ്മാരക സ്തൂപം കൃഷി മന്ത്രി പി. പ്രസാദ് അനാച്ഛാദനം ചെയ്തു. ടി.എന്‍. നമ്പൂതിരി പുരസ്കാര സമര്‍പ്പണവും സാഹിത്യോത്സവവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്റെ പാട്ടബാക്കി എന്ന രാഷ്ട്രീയ നാടകം പുനരാവിഷ്കരിച്ച യുവ സംവിധായകന് ബാബു വൈലത്തൂരിനെ പുരസ്കാരം നല്കി ആദരിച്ചു. സാംസ്കാരിക ബോധം ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠമാണെന്നും ബഹുസ്വരതയെ കാത്തുസൂക്ഷിക്കാന്‍ സാഹിത്യലോകം വഹിക്കുന്ന പങ്ക് ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കലാമണ്ഡലം രാജീവിന്റെയും സംഘത്തിന്റെയും മിഴാവില്‍ പഞ്ചാരിമേളവും തൃശൂര്‍ നാടക സംഘത്തിന്റെ തിയറ്റര്‍ സ്കെച്ചുകളും സമരഭൂവിലെ കലാസ്വാദകര്‍ക്ക് നല്ല വിരുന്നൊരുക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ കുരിപ്പുഴ ശ്രീകുമാര്‍, ലിസി, ഡോ. വത്സലന്‍ വാതുശേരി, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്. രമേഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം വി.എസ്. സുനില്‍കുമാര്‍, കെ.പി. സന്ദീപ്, സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധീഷ്, കെ.എസ്. ജയ എന്നിവര്‍ പങ്കെടുത്തു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ സ്വാഗതവും അഡ്വ. രാജേഷ് തമ്പാന് നന്ദിയും പറഞ്ഞു.

ബിജെപി ഇരിങ്ങാലക്കുടയില്‍ വികസന സദസ് സംഘടിപ്പിച്ചു
ബിജെപി കര്‍ഷക മോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം സംഘടിപ്പിച്ചു
കിഴുത്താണി പര്‍ളം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക- കാന നിര്‍മ്മാണം പൂര്‍ത്തിയാക്കുക ബിജെപി മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചു
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കുടുംബ സംഗമം സംഘടിപ്പിച്ചു