സെന്റ് മേരീസ് സ്കൂള്‍ രജത നിറവ് ക്വിസ് മത്സരം; ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച് ക്വിസ് മത്സരം നിവേദിത വിദ്യാനികേതന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് വിപിന്‍ പാറേമക്കാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച് ക്വിസ് മത്സരത്തില്‍ ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ജേതാക്കളായി. നാഷ്ണല്‍ സ്കൂള്‍ ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും സെന്റ് ആന്റണിസ് സ്കൂള്‍ മാള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം നിവേദിത വിദ്യാനികേതന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് വിപിന്‍ പാറേമക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, മുന്‍ പി.ടി.എ.പ്രസിഡന്റ് മിനി കാളിയങ്കര, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, ഫിനാന്‍സ് കമ്മറ്റി കണ്‍വിനര്‍ ലിംസണ്‍ ഊക്കന്‍, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, മുന്‍ പിടിഎ പ്രസിഡന്റ് ഡേവിസ് ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു സ്കൂള്‍ ഫസ്റ്റ് അസിസ്റ്റന്‍ഡ് ഷിജ ടീച്ചര്‍ ക്വിസ് മാസ്റ്ററായിരുന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു