സ്വര്‍ണകപ്പില്‍ മുത്തമിട്ട്….. കുടമടക്കാതെ 28 ാം തവണയും വിജയക്കുട ചൂടി ഇരിങ്ങാലക്കുട
റവന്യൂ ജില്ലാ കലോത്സവത്തില്‍ ഓവറോള്‍ നേടിയ ഇരിങ്ങാലക്കുട ഉപജില്ലാ ടീം.
ക്ഷേത്രകലകളുടെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയില്‍ നാലുനാള്‍ നീണ്ടുനിന്ന കലാമാമാങ്കത്തിന് പരിസമാപ്തിയായി
ജില്ലയുടെ കലാധിപത്യം ഇക്കുറിയും ഇരിങ്ങാലക്കുട നെഞ്ചോടുചേര്‍ത്തു
ഇരിങ്ങാലക്കുട: അതെ, ഇരിങ്ങാലക്കുട തന്നെ. കണക്കുകൂട്ടലുകള്‍ ഒന്നും തെറ്റിയില്ല, പ്രതീക്ഷകളൊന്നും അട്ടിമറിഞ്ഞതുമില്ല. ചുവടുകള്‍ പിഴക്കാതെ ഇരിങ്ങാലക്കുട തന്നെ ജേതാക്കള്‍. 36- ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവകിരീടം ഇരുപത്തിയെട്ടാം തവണയും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയ്ക്ക്. ഉണ്ണായിവാര്യരും അമ്മന്നൂര്‍ കലാപാരമ്പര്യവും സംഗമഗ്രാമമാധവന്റെ നിപുണതയിലും തുടങ്ങി ഇന്നസെന്റിലൂടെയും ജയചന്ദ്രനിലൂടെയും കലാപാരമ്പര്യം തുടര്‍ന്ന സംഗമപുരിയിലെ വിദ്യാര്‍ഥികള്‍ ഒരിക്കല്‍കൂടി തങ്ങളെ തോല്പിക്കാന് ആരുമില്ല എന്ന് തെളിയിക്കുകയായിരുന്നു. 989 പോയിന്റ് നേടിയാണ് ഇരിങ്ങാലക്കുട ഉപജില്ല ജേതാക്കളായത്. കലോത്സവ തുടക്കം മുതല്‍ മുന്നില്‍ നിന്ന ഇരിങ്ങാലക്കുട ഒരിടത്തും പിന്നോട്ട് പോകാതെയാണ് ജേതാക്കളായത്. തൃശൂര്‍ ഈസ്റ്റ് ഉപജില്ല 945 പോയിന്റുമായി രണ്ടാം സ്ഥാനവും കുന്നംകുളം ഉപജില്ല 937 പോയിന്റുമായി മൂന്നാം സ്ഥാനവും തൃശൂര്‍ വെസ്റ്റ് ഉപജില്ല 936 പോയിന്റുമായി നാലാം സ്ഥാനവും നേടി.
കേരള തനിമയുടെ അടയാളമായ തിരുവാതിരകളിയും അഭിനയമികവുകള്കൊണ്ട് ത്രസിപ്പിച്ച സംസ്കൃത നാടകവും ചടുലതാളങ്ങള്കൊണ്ട് വിസ്മയിപ്പിച്ച നാടോടിനൃത്തവും ലാസ്യഭാവങ്ങള്‍ ചിറകുവിരിച്ച മോഹിനിയാട്ടവും ചെമ്പട്ടുചുറ്റി കച്ചമുറുക്കി ചുവടുകള്‍ ഉറപ്പിച്ച പൂരക്കളിയും നൃത്തം, ചാട്ടം, അഭിനയം, സംഭാഷണം എന്നിവ സമം ചേര്‍ത്ത യക്ഷഗാനവും ഒരേസമയം നര്‍മവും ആക്ഷേപഹാസ്യങ്ങളും സാമൂഹിക സംഭവങ്ങളും ഇടകലര്‍ന്ന ഓട്ടന്തുള്ളലും ഗോത്രകലയായ മംഗലംകളിയും ലളിതഗാനവും സംസ്കൃതോത്സവവും ആണ് നാലാംദിനമായ കലാശകൊട്ടിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇന്നലെ വേദികള്‍ കീഴടക്കിയത്. സമാപന സമ്മേളനം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഐഎഎസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എം.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രശസ്ത നര്‍ത്തകി സാന്ദ്ര പിഷാരടി, മ്യൂസിക് ഡയറക്ടര്‍ ആനന്ദ് മധുസൂദനന്, സിനി ആര്‍ടിസ്റ്റ് ക്ലയര്‍ സി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ ജില്ലാ കലാകിരീടം മതിലകം സെന്റ് ജോസഫ്സിന് തന്നെ
തുടര്‍ച്ചയായി അഞ്ചാം തവണയും തൃശൂര്‍ ജില്ലാ കലാകിരീടം മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസിന് സ്വന്തം. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 306 പോയിന്റ് നേടിയാണ് മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേതാക്കള്‍ ആയത്. ദഫ്മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട്, നാടകം, ചവിട്ടുനാടകം എന്നീ ഗ്രൂപ്പ് ഇനങ്ങളും കാര്‍ട്ടൂണ്‍, ഉര്‍ദു ഗസല്‍ ആലാപനം, ഉറുദു ഉപന്യാസം, അറബിഗാനം (ആണ്), അറബിഗാനം (പെണ്), ഉറുദു കഥാരചന (എച്ച്എസ്), ഉറുദു കഥാരചന (എച്ച്എസ്എസ്), മിമിക്രി, പദ്യം ചൊല്ലല്‍ കന്നട, കവിതാരചന സംസ്കൃതം എന്നീ ഇനങ്ങളിലായി 80 ഓളം വിദ്യാര്‍ഥികള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. കൊടുങ്ങല്ലൂര്‍ ഉപജില്ലയില്‍ 22 വര്‍ഷങ്ങളായി ഉപജില്ലാ ജേതാക്കളാണ് മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
വിഭാഗവും ഉപജില്ലകളും പോയിന്റുകള്‍ ബ്രാക്കറ്റില്‍
ഹയര്‍ സക്കന്‍ഡറി വിഭാഗം ജനറല്‍
ഇരിങ്ങാലക്കുട (420)
വലപ്പാട് (391)
തൃശൂര്‍ ഈസ്റ്റ് (379)
ഹൈസ്കൂള്‍ വിഭാഗം ജനറല്‍
തൃശൂര്‍ വെസ്റ്റ് (406)
ഇരിങ്ങാലക്കുട (401)
തൃശൂര്‍ ഈസ്റ്റ (396)
യുപി വിഭാഗം ജനറല്‍
തൃശൂര്‍ ഈസ്റ്റ് (175)
ഇരിങ്ങാലക്കുട, കുന്നംകുളം (173)
കൊടുങ്ങല്ലൂര്‍ (170)
യുപി സംസ്കൃതോത്സവം
തൃശൂര്‍ ഈസ്റ്റ് (95)
ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്റ് (93)
കുന്നംകുളം (90)
ഹൈസ്കൂള്‍ സംസ്കൃതോത്സവം
ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്റ് (91)
തൃശൂര്‍ ഈസ്റ്റ് (89)
വടക്കാഞ്ചേരി (86)
യുപി അറബി കലോത്സവം
കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, വലപ്പാട്, മുല്ലശേരി, ചാവക്കാട്, മാള, (65)
ഇരിങ്ങാലക്കുട (63)
ചേര്‍പ്പ് (63)
ഹൈസ്കൂള്‍ അറബി കലോത്സവം
വടക്കാഞ്ചേരി, ചാവക്കാട് (95)
ചേര്‍പ്പ്, വലപ്പാട്, മുല്ലശേരി, കുന്നംകുളം, കൊടുങ്ങല്ലൂര്‍ (93)
ഇരിങ്ങാലക്കുട (91)
സ്കൂള്‍ തലം
സെന്റ് ജോസഫ്സ് എച്ച്എസ്എസ്, മതിലകം (306)
കാര്‍മല്‍ എച്ച്എസ്എസ്, ചാലക്കുടി (271)
എച്ച്എസ്എസ്, ചെന്ത്രാപ്പിന്നി (270)




ഗീവര്‍ഗീസ് പുണ്യാളന് പാമ്പിനെ വധിക്കുന്ന കഥയുമായി പരിചമുട്ടില്‍ അജയ്യരായി മറ്റത്തൂരിലെ ചുണകുട്ടികള്‍
ക്രൈസ്തവ പാരമ്പര്യത്തിന്റെ പെരുമയില്ഹൃദ്യമായി മാര്‍ഗംകളി
വ്യത്യസ്തമായ കഥയുമായി ഷസ പര്വിന് നാടോടിനൃത്തത്തില്‍ ഒന്നാമത്
ഹാസ്യഭാവങ്ങള്‍ ചിറകുവിരിച്ചു, നിറഞ്ഞ സദസില്‍ മോഹിനിയാട്ടം
ചുവടുപിഴയ്ക്കാതെ എടതിരിഞ്ഞി, പൂരക്കളിയില്‍ ഇരട്ടവിജയം
നിറഞ്ഞുതുളുമ്പി ചവിട്ടുനാടകവേദി; രാജാക്കന്മാരായ കാറല്‍സ്മാനും ഔധര്മാനും തമ്മിലുള്ള പോര്‍വിളിയും യുദ്ധവും