പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ തിരുനാള്‍ നാളെ
പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റുന്നു.
പറപ്പൂക്കര: പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തില്‍ വിശുദ്ധ അഗസ്തിനോസിന്റെ ദര്‍ശന തിരുനാളിനും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്ന് രാവിലെ ആറിന് ദിവ്യബലി, 4.30 ന് പ്രസുദേന്തിയെ പള്ളിയിലേക്ക് ആനയിക്കല്‍, അഞ്ചിന് രൂപം എഴുന്നള്ളിക്കല്‍, ദിവ്യബലി തുടര്‍ന്ന് അനുമോദന യോഗം, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ ആറിന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി, തിരുനാള്‍ സന്ദേശം. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോജു ചൊവ്വല്ലൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 24ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, തുടര്‍ന്ന് സെമിത്തേരിയില്‍ ഒപ്പീസ് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, അസിസ്റ്റന്റ് വികാരി ഫാ. ആല്ബിന് പുതുശേരി, കൈക്കാരന്മാരായ സിജോ പൊന്തോക്കന്, റെജിന്‍ പാലത്തിങ്കല്‍, ആന്റോ പുല്ലോക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി