ക്രൈസ്റ്റ് കോളജിലെ തവനിഷിന് നഗരസഭയുടെ ആദരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിനു നഗരസഭയുടെ ആദരം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നഗരസഭക്കു നല്കിയ സഹായങ്ങള്‍ പരിഗണിച്ചാണു ആദരവ്. നഗരസഭ ജീവനക്കാര്‍ക്കു ഫേസ് ഷീല്‍ഡും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സമയത്ത് മുഴുവന്‍ വാര്‍ഡുകളിലെ വോളന്റിയര്‍മാര്‍ക്കു ഫേസ് ഷീല്‍ഡും ഓട്ടോമാറ്റിക് ബോഡി ടെംപറേച്ചര്‍ കം സാനിറ്റൈസര്‍ മെഷീനും നഗരസഭക്കു തവനിഷ് നല്‍കിയിരുന്നു. നഗരസഭയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു തവനീഷ്. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു പ്രശസ്തി പത്രം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐയ്ക്കു കൈമാറി. നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍ ആധ്യക്ഷത വഹിച്ചു. കൗണ്‍സിലിര്‍മാരായ അഡ്വ. വി.സി. വര്‍ഗീസ്, എം.ആര്. ഷാജു, കെ.കെ. അബ്ദുള്ളകുട്ടി, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം