സംസ്ഥാനത്ത്(November 11) 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത്(November 11) 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ 521, തിരുവനന്തപുരം 484, പാലക്കാട് 424, കണ്ണൂര്‍ 264, പത്തനംതിട്ട 230, ഇടുക്കി 225, വയനാട് 159, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 52,49,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി (60), നെടുമങ്ങാട് സ്വദേശി സുകുമാരന്‍ (72), മുക്കോല സ്വദേശി രാധാകൃഷ്ണന് നായര്‍ (56), മരിയപുരം സ്വദേശിനി കനകം (65), ചാല സ്വദേശി ജഗദീശന് (72), വള്ളക്കടവ് സ്വദേശി എം. മോഹനന് (56), ചെങ്കല്‍ സ്വദേശിനി ബി. ശാന്തകുമാരി (68), വെള്ളയമ്പലം സ്വദേശി യോഗിറാം സുരുഗി (64), കൊല്ലം കാരംകോട് സ്വദേശി ചക്രപാണി (65), കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന് നായര്‍ (59), ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന്‍ (63), കാരക്കാട് സ്വദേശി എ.എന്‍. രാധാകൃഷ്ണന് പിള്ള (74), കോട്ടയം പാമ്പാടി സ്വദേശി അജയ്ബാബു (64), കോട്ടയം സ്വദേശി വിനോദ് പാപ്പന് (53), കോട്ടയം സ്വദേശി ദാസന് (72), മരങ്ങാട്ടുപിള്ളി സ്വദേശി അനില്‍ കെ. കൃഷ്ണന് (53), ചങ്ങനാശേരി സ്വദേശി സുലൈമാന്‍ (66), കോടിമാത സ്വദേശിനി സുധാമ്മ (64), എറണാകുളം അമ്പലാശേരി സ്വദേശിനി സാറമ്മ വര്ക്കിയച്ചന് (69), തൃശൂര്‍ പാര്ലികാട് സ്വദേശി ഗോപാലന് (89), ഇടശേരി സ്വദേശി അബ്ദുള്‍ സലീം (38), പാലക്കാട് മുണ്ടൂര്‍ സ്വദേശി മുഹമ്മദ് അലി (65), മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി (85), മോങ്കം സ്വദേശി മുഹമ്മദ് ഹാജി (75), കോഴിക്കോട് ഫറോഖ് സ്വദേശി ഹസന് (68), കണ്ണൂര്‍ മാലപട്ടം സ്വദേശി രാമചന്ദ്രന് (67), ചെറുവാഞ്ചേരി സ്വദേശിനി അലീന (80), കാസര്‍ഗോഡ് ആനന്ദാശ്രം സ്വദേശി ഹരിദാസ് (59), മുള്ളീരിയ സ്വദേശി പദ്മനാഭന് (72), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂർ ജില്ലയിൽ ബുധനാഴ്ച (11/11/2020) 966 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 943 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9078 ആണ്. തൃശൂർ സ്വദേശികളായ 92 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48,580 ആണ്. 39,145 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 952 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേർക്കും രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായി.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 63 പുരുഷൻമാരും 76 സ്ത്രീകളും പത്ത് വയസ്സിനു താഴെ 14 ആൺകുട്ടികളും 39 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ:
- ഗവ. മെഡിക്കൽ കോളേജ്, തൃശൂർ – 245
- എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് -35
- സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് – 14
- കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശൂർ-53
- കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ് തൃശൂർ- 58
- സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-139
- വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1, വേലൂർ-161
- വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2, വേലൂർ-200
- സി.എഫ്.എൽ.ടി.സി കൊരട്ടി – 45
- പി.സി. തോമസ് ഹോസ്റ്റൽ, തൃശൂർ-301
- സി.എഫ്.എൽ.ടി.സി, നാട്ടിക -434
- ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-159
- സെൻട്രൽ പ്രിസൻ ആന്റ് കറക്ഷൻ സെന്റർ വിയ്യൂർ-27
- ജനറൽ ആശുപത്രി തൃശൂർതൃശൂർ-44
- കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -31
- ചാവക്കാട് താലൂക്ക് ആശുപത്രി -25
- ചാലക്കുടി താലൂക്ക് ആശുപത്രി -10
- കുന്നംകുളം താലൂക്ക് ആശുപത്രി -14
- ജനറൽ ആശുപത്രി ഇരിങ്ങാലക്കുട -22
- ജില്ലാ ആശുപത്രി വടക്കാഞ്ചേരി -06
- എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-58
- അമല ആശുപത്രി-53
- ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -53
- മദർ ആശുപത്രി -17
- തൃശൂർ കോ ഓപറേറ്റീവ് ആശുപത്രി -10
- എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -03
- ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -06
- രാജാ ആശുപത്രി ചാവക്കാട് – 08
- അശ്വിനി ഹോസ്പിറ്റൽ തൃശൂർ – 17
- സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -13
- മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 10
- റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 02
- സെന്റ് ആന്റണിസ് പഴുവിൽ – 10
- അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 01
- യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 03
- സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-7
- പാലസ് ഹോസ്പിറ്റൽ പോട്ട -01
- മോഡേൺ ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -01
5816 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ബുധനാഴ്ച 17 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 276 പേർ ആശുപത്രിയിലും 441 പേർ വീടുകളിലുമാണ്.
മൊത്തം 7900 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6444 പേർക്ക് ആന്റിജൻ പരിശോധനയും 1110 പേർക്ക് ആർടി-പിസിആർ പരിശോധനയും 346 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 3,65,903 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
390 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,02,687 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 36 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 345 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.