കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയില്‍ സിഎല്‍സി സംഘടിപ്പിച്ച കേശദാന ക്യാമ്പില്‍ മുടി ദാനം ചെയ്തവര്‍.
കരുവന്നൂര്‍: കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയില്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാന്‍സര്‍ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന രോഗികള്‍ക്ക് വിഗ് തയ്യാറാക്കുന്നതിനായി ആവശ്യമായ മുടി ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. അമല ആശുപത്രിയുടെ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎംഐ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. അന്‍പതോളം പേര് അവരുടെ മുടി ദാനം ചെയ്തു. സിഎല്‍സി പ്രസിഡന്റ് ആല്ഫിന് ജോഷി, ട്രഷറര്‍ അനുഷ് ജോസ് കണ്‍വീനര്‍മാരായ ഗ്ലാനിയ ജോസ്, ഡെല്‍ന ഡേവീസ്, സിന്റോ ആന്റോ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്
നിര്‍ഭയ നിശ പദ്ധതി; രാത്രിയും പോലീസ് കൂടെയുണ്ട്; നിര്‍ഭയമായി യാത്ര ചെയ്യാം