മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ വാര്‍ഷികാഘോഷവും പുതിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മവും നടത്തി
മാടായിക്കോണം പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവണ്മെന്റ് യുപി സ്കൂളിന് വാങ്ങിയ സ്കൂള്‍ ബസ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്യുന്നു.
മാപ്രാണം: പി.കെ. ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളിന്റെ വാര്‍ഷികാഘോഷം ഉന്നത വിദ്യാഭ്യാസ സമൂഹ്യകനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ സമൂഹ്യകനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സ്കൂള്‍ ബസിന്റെ ഫഌഗ് ഓഫ് കര്‍മ്മം മന്ത്രി നിര്‍വഹിച്ചു. പ്രധാനധ്യാപിക ഇ.ടി. ഷെല്‍ബി, സ്റ്റാഫ് സെക്രട്ടറി ജിന്‍സി ജോയ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ റൈബി ജോബി, ബൈജു കുറ്റിക്കാടന്‍, ടി.കെ. ഷാജു, സി.സി. ഷിബിന്‍, കെ.വി. അജിത്ത് കുമാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.എസ്. രാജീവ്, ബിപിസി കെ.ആര്. സത്യപാലന് എന്നിവര്‍ സംസാരിച്ചു. അധ്യാപക പ്രതിനിധി ജോയ്സി ജോയ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്‍ക്രീറ്റിടല്‍ ഹൈക്കോടതി നല്കിയ സമയപരിധി തീര്‍ന്നു
ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) 2026 നാഷണല്‍ അവാര്‍ഡ് ജോസ് മാമ്പിള്ളിക്ക്
കരുവന്നൂര്‍ സിഎല്‍സി കേശദാന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
ഫാ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. നൈജില്‍ തോമസിന്
നിര്‍ഭയ നിശ പദ്ധതി; രാത്രിയും പോലീസ് കൂടെയുണ്ട്; നിര്‍ഭയമായി യാത്ര ചെയ്യാം