കാലപഴക്കം; കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടറുടെ ഇടപെടല്‍
ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുന്ന കച്ചേരിവളപ്പിലെ പഴയ ജീര്‍ണിച്ച കെട്ടിടം.
ഗാന്ധ്രിഗ്രാമിലെ ബിഎസ്എന്‍എല്‍ ഓഫീസ് താത്കാലികമായി സജ്ജീകരിക്കാമെന്ന് നിര്‍ദേശം
ഇരിങ്ങാലക്കുട: കാലപഴക്കത്തേ തുടര്‍ന്ന് ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റുന്നതിനായി കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് തത്കാലത്തേക്ക് കോടതി പ്രവര്‍ത്തിക്കുവാന്‍ ഉചിതമായ സ്ഥലം കണ്ടെത്തുവാന്‍ മുകുന്ദപുരം തഹസില്‍ദാര്‍ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. കോടതി പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ കെട്ടിടം തകര്‍ച്ചാ ഭീഷണിയിലാണെന്നും റെയില്‍വേ സ്റ്റേഷന് റോഡില്‍ ഗാന്ധിഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ തത്കാലത്തേക്ക് കോടതി പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാമെന്നാണ് കഴിഞ്ഞ ദിവസം കളക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
ബിഎസ്എന്‍എല്‍ ഓഫീസിലെ ഒന്നും മൂന്നും നിലകളില്‍ വാടകക്ക് പ്രവര്‍ത്തിക്കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മെയിന്‍ റോഡില്‍ കച്ചേരിവളപ്പില്‍ ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി മറ്റൊരിടത്തേക്ക് മാറ്റണമെന്ന പരാതിയില്‍ മനുഷ്യാവകാശകമ്മിഷന് കേസെടുത്തിരുന്നു. ഇരിങ്ങാലക്കുട സ്വദേശി അഡ്വ. ജെയിംസ് അവറാന് നല്കിയ പരാതിയിലാണ് കേസെടുത്ത് അടിയന്തരറിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
175 കൊല്ലം പഴക്കമുള്ളതും അറ്റകുറ്റപ്പണികളൊന്നും നടത്താതെ അങ്ങേയറ്റം ജീര്‍ണാവസ്ഥയിലുള്ളതുമായ കെട്ടിടമാണിത്. കച്ചേരിവളപ്പിലെ കെട്ടിടസമുച്ചയത്തിലുണ്ടായിരുന്ന മറ്റെല്ലാ കോടതികളും ട്രഷറി, താലൂക്ക് ഓഫീസ് തുടങ്ങിയവയും 2014 ല്‍ സിവില്‍ സ്റ്റേഷനിലേക്കു മാറ്റിയെങ്കിലും മജിസ്ട്രേറ്റുകോടതി ഇവിടെത്തന്നെ നിലനിര്‍ത്തുകയായിരുന്നു. കെട്ടിടസമുച്ചയത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നു വീണു. കോടതിയുടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നു.
അതിനാല്‍ പൂര്‍ണമായും പ്ലാസ്റ്റിക് ഷീറ്റിട്ട് പൊതിഞ്ഞുകെട്ടിയിരിക്കുകയാണ്. മാസങ്ങള്‍ക്കു മുന്‍പാണ് കോടതിയോടു ചേര്‍ന്നുനിന്ന കൂറ്റന്‍ വാകമരം മറിഞ്ഞുവീണ് അഞ്ച് കാറുകള്‍ തകര്‍ന്നത്. നിര്‍മാണത്തിലിരിക്കുന്ന കോര്‍ട്ട് കോംപ്ലക്സിന്റെ പണികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ കെട്ടിടത്തില്‍ കടതി സജ്ജീകരിക്കുന്നതിനാവശ്യമായ ചെലവുകള്‍ പാഴ്ചെലവാകുമെന്നാണ് കണക്കുകൂട്ടുന്നത്. മഴക്കാലമാകുന്നതിനു മുമ്പേ അപകടാവസ്ഥയിലായ കെട്ടിടത്തില്‍ നിന്നും കോടതി പ്രവര്‍ത്തനങ്ങള്‍ മാറ്റേണ്ടതുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റവ. ഡോ. ജോസ് തെക്കന്‍ ഓള് ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് സമ്മാനിച്ചു
ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ പോലീസ് ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി
കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
ക്രൈസ്റ്റ് കോളജില്‍ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു
കുടിവെള്ള ക്ഷാമം രൂക്ഷം: വീടുകളിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായ റോഡിനു നടുവില്‍ നിന്നും വെള്ളം ഒഴുകുന്നു