മാധവ നോളജ് സെന്റര്‍ ഇന്‍ മാത്തമാറ്റിക്സ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു
ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകള്‍ നല്കിയ സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ത്ഥം ഇരിങ്ങാലക്കുടയില്‍ സ്ഥാപിക്കുന്ന മാധവ നോളജ് സെന്റര്‍ ഇന്‍ മാത്തമാറ്റിക്സ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആധുനിക ഗണിതശാസ്ത്രത്തിന് വിപ്ലവകരമായ സംഭാവനകള്‍ നല്കിയ സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ത്ഥം ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുടയില്‍ സ്ഥാപിക്കുന്ന മാധവ നോളജ് സെന്റര്‍ ഇന്‍ മാത്തമാറ്റിക്സ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയുടെ കീഴിലുള്ള കേരള നോളജ് കണ്‍സോര്‍ഷ്യം സെന്ററിന്റെ ഭാഗമായാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.
ഇരിങ്ങാലക്കുട എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്എച്ച്ഇസി മെമ്പര്‍ സെക്രട്ടറി ഡോ. രാജന് വര്‍ഗീസ് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിട്ടയേര്‍ഡ് പ്രഫസറും കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിലെ വിസിറ്റിംഗ് പ്രഫസറുമായ പ്രഫ. എ.ജെ. പരമേശ്വരന്, പുനെ ഐസറിലെ വെങ്കടേശ്വര ആര്. പൈ, പ്രഫ. എന്‍.കെ. സുന്ദരേശ്വരന്, കാലിക്കട്ട് സര്‍വകലാശാലയിലെ ഡോ. വിജയലക്ഷ്മി, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രഫ. രാജന് ഗുരുക്കള്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ എടുത്തു. കെഎസ്എച്ച്ഇസി റിസര്‍ച്ച് ഓഫീസര്‍ ഡോ.കെ. സുരേന്ദ്രന്, കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എസ്. മനോജ് കുമാര്‍, കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക് ഇരിങ്ങാലക്കുട ഉപകേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ ടി.പി. ലീന തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു