ലഘു ഉദ്യോഗ് ഭാരതി സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു
ലഘു ഉദ്യോഗ് ഭാരതി (എല്യുബി) ഇരിങ്ങാലക്കുട യൂണിറ്റിന്റെയും എംഎസ്എംഇ ഡിഎഫ്ഒ തൃശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംരംഭകത്വ വികസന പരിപാടി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്മാന് അഡ്വ. എം.എസ്. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലഘു ഉദ്യോഗ് ഭാരതി (എല്യുബി) ഇരിങ്ങാലക്കുട യൂണിറ്റിന്റെയും എംഎസ്എംഇ ഡിഎഫ്ഒ തൃശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംരംഭകത്വ വികസന പരിപാടി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടറി ബാബു അയ്യഞ്ചിറ അധ്യക്ഷത വഹിച്ചു. സേതുമാധവന് (ഭാരതീയ വ്യാപാരി വ്യവസായ സംഗ്), ഒ.എന്‍. ജയന്( സംസ്ഥാന ട്രഷറര്‍ ), രാധാകൃഷ്ണന് (മുന്‍ അസി. ഡയറക്ടര്‍ കയര്‍ ബോര്‍ഡ്), ജില്ലാ വ്യവസായ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ലിനോ (എഡിഐഒ, ഡിഐസി), ബാങ്കിംഗ് മേഖലയെ പ്രതിനിധീകരിച്ച് എ.പി. സണി (എഫ്എല്‍സി, തൃശൂര്‍), അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതിയെക്കുറിച്ച് സുധ റാണി (സോണല്‍ കോ ഓര്‍ഡിനേറ്റര്‍), എംഎസ്എംഇ വകുപ്പ് പ്രതിനിധിയായ അരുണിമ മാര്‍ക്കോസ് (എംഎസ്എംഇ, ഡിഎഫ്ഒ, തൃശൂര്‍), യൂണിറ്റ് സെക്രട്ടറി സുധീര്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍