ആഢംബര കാറുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആഢംബര കാറുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയിലാണു ചാലക്കുടി കൂടപ്പുഴ സ്വദേശി കോട്ടപ്പടിക്കല് വീട്ടില്‍ ലിബു (42) വിനെ തൃശൂര്‍ എസ്പി വിശ്വനാഥ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട എസ്എച്ച്ഒ എം.ജെ. ജിജോയും സംഘവും അറസ്റ്റു ചെയ്തത്. കൊലപാതക കേസടക്കം സംസ്ഥാനത്തും പുറത്തും നിരവധി കേസുകളുള്ള ഇയാളെ തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണു പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷനില്‍ കോട്ടക്കല്‍ ബാബു വധക്കേസിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമക്കേസുകളിലും തമിഴ്നാട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ച കേസിലും പ്രതിയാണു ലിബു. തമിഴ്നാട്ടില്‍ വന്‍ അധോലോക സംഘത്തിലെ കണ്ണിയായ ഇയാളെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ എസ്പി വിശ്വനാഥ് ഐപിഎസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഗുണ്ടാ സംഘത്തിന്റെ അകമ്പടിയോടെ യാത്ര ചെയ്യുന്ന ഇയാളെ അന്വേഷണ സംഘം വളരെ സാഹസികമായാണു പിടികൂടിയത്. എസ്ഐ ശ്രീനി, എഎസ്ഐ സലീം, എസ്സിപിഒ ഉമേഷ്, അനൂപ് ലാലന്, വൈശാഖ് മംഗലന്‍ എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍