ഇടതുപക്ഷജനാധിപത്യ മുന്നണി പടിയൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
പടിയൂര്‍: ഇടതുപക്ഷജനാധിപത്യ മുന്നണി പടിയൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് എച്ച്ഡിപി സമാജം ഹാളില്‍ ചേര്‍ന്നു. യോഗം സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. സിപിഎം നേതാവ് പി. രാമാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ കെ.സി. പ്രേമരാജന്‍, പി. മണി, കെ.വി. രാമകൃഷ്ണന്, സി.ഡി. സിജിത്ത്, എ.കെ. മുഹമ്മദ്, എം.കെ. ജോളി, ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി ഷീല അജയഘോഷ്, കെ.സി. ബിജു, വി.ആര്. രമേഷ് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രസിഡന്റായി പി.എ. രാമാനന്ദനേയും സെക്രട്ടറിയായി കെ.വി. രാമകൃഷ്ണനേയും തെരഞ്ഞെടുത്തു. 101 അംഗ തെരഞ്ഞെടുപ്പ് ജനറല്‍ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം