കോവിഡ് ബാധിച്ച് മരിച്ചു
താഴെക്കാട്: കോവിഡ് ബാധിച്ച് താഴെക്കാട് തൊമ്മാന വീട്ടില്‍ ലോനപ്പന് മകന് ആന്റു (58) നിര്യാതനായി. സംസ്കാരം താഴെക്കാട് സെന്റ്.സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപല്‍ പള്ളി സെമിത്തേരിയില്‍ നടത്തി. ഭാര്യ- ഷീജ, മക്കള്‍-ഡെല്‍ന, ഡെല്‍മ. മരുമകന്-റോയ്. താഴെക്കാട് ഇടവക വികാരി ഫാ. ജോണ്‍ കവലക്കാട്ടിന്റെ നേതൃത്വത്തില്‍ അസി. വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍, താഴെക്കാട് കെ.സി.വൈ.എം. അംഗങ്ങളും ഇരിഞ്ഞാലക്കുട രൂപത ഹൃദയ ക്രൈസിസ് മാനേജ്മെന്റ് ടീം അംഗങ്ങളുമായ ജിയോ വര്‍ഗീസ്, ഷെഫിന് സെബാസ്റ്റ്യന്‍, ആഷിഖ് ബേബി, റക്സ് റോബര്‍ട്ട്, അലക്സ് ബേബി, ആല്വിന് കണ്ണിക്കര എന്നിവര്‍ പിപിഇ കിറ്റ് ധരിച്ചു മൃതശരീരം ഏറ്റുവാങ്ങുകയും ഇരിഞ്ഞാലക്കുട ക്രിമിറ്റോറിയത്തില്‍ ദഹിപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോയ് പാലിയേക്കര പ്രാര്‍ത്ഥന ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കി. പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി സംസ്കാര ശുശ്രൂഷകള്‍ക്ക് സജീകരണങ്ങള്‍ ഒരുക്കി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി