ലോകകപ്പ് ആവേശം പകര്‍ന്ന് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ ഫുട്ബോള്‍ ഷൂട്ടൗട്ട്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം സംഘടിപ്പിച്ച ഫുട്ബോള്‍ ഷൂട്ടൗട്ട് പരിപാടി വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആദ്യ ഗോള്‍ അടിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നാട്ടിലെ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും പകര്‍ന്നുകൊണ്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎം സംഘടിപ്പിച്ച ഫുട്ബോള്‍ ഷൂട്ടൗട്ട് ശ്രദ്ധേയമായി. ആവേശവും മത്സരവീര്യവും നിറഞ്ഞ പരിപാടിയില്‍ കുട്ടികളുടെ വന്‍ പങ്കാളിത്തമാണ് ഉണ്ടായത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ആദ്യ ഗോള്‍ നേടി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ഷൂട്ടൗട്ട് സംഘടിപ്പിച്ചത്.
ഫുട്ബോളിനോടുള്ള കുട്ടികളുടെ താല്പര്യം പ്രോത്സാഹിപ്പിക്കുകയും കായികമനോഭാവം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പ്പാറ, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 70ലേറെ കുട്ടികള്‍ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തില്‍ ആവേശകരമായ പ്രകടനങ്ങളാണ് അരങ്ങേറിയത്. ഗോള്‍ നേടിയ എല്ലാ കുട്ടികള്‍ക്കും മെഡലുകള്‍ നല്കി ആദരിക്കുകയും ചെയ്തു. കെസിവൈഎം പ്രസിഡന്റ് പി.ഡി. ഡിജോ സ്വാഗതവും സൗഹൃദ ഷൂട്ടൗട്ട് മത്സരത്തിന്റെ പ്രോഗ്രാം കണ്‍വീനര്‍ ജോസ്ലിന് ജോസ് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്