കുട്ടംകുളം സമരഭൂമിയില്‍ ഉചിതമായ സ്മാരകം ഉടനെ യാഥാര്‍ഥ്യമാക്കണം: കെ.ജി. ശിവാനന്ദന്
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുട്ടംകുളം സമരവാര്ഷികദിനാചരണം സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കുട്ടംകുളം സമരഭൂമിയില്‍ ഉചിതമായ സ്മാരകം ഉടനെ യാഥാര്‍ഥ്യമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ആവശ്യപ്പെട്ടു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുട്ടംകുളം സമരവാര്ഷികദിനാചരണം ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരായും വഴിനടക്കാനുള്ള സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെയും ഇരിങ്ങാലക്കുടയില്‍ നടന്ന കുട്ടംകുളം സമരം ഐതിഹാസികവും ത്യാഗോജ്വലവും പോരാട്ട ചരിത്ര അടയാളപ്പെടുത്തലുമാണ് എന്നതുകൊണ്ടു തന്നെ ചരിത്ര സ്മാരകത്തിന്റെ പ്രാധാന്യം മഹത്തരമാണ്.
സ്മാരകം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, മുന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം അസി. സെക്രട്ടറി അഡ്വ. പി.ജെ. ജോബി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ശിവന്, അനിതാ രാധാകൃഷ്ണന്, കെ.എസ്. പ്രസാദ്, വി.ആര്. രമേശ്, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നടത്തി
എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
കേരള ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന; കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി
ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി