പരിശുദ്ധ കര്മലമാതാവിന്റെ തിരുനാള്‍ നാളെ
അരിപ്പാലം ഔര്‍ ലേഡി ഓഫ് കാര്‍മല്‍ (സെന്റ് മേരീസ്) ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കര്മലമാതാവിന്റെ തിരുനാളിന് ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ കൊടിയേറ്റുന്നു. വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍ സമീപം.
അരിപ്പാലം: ഔര്‍ ലേഡി ഓഫ് കാര്‍മല്‍ (സെന്റ് മേരീസ്) ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കര്മലമാതാവിന്റെ തിരുനാളിന് കൊടികയറി. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് 5.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, ഉത്തരീയം വിതരണം എന്നിവക്ക് ഫാ. ആന്റോ തച്ചില്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി, വൈകീട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഈസ്റ്റ് പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ജോണ്‍ കവലക്കാട്ട് (ജൂണിയര്‍) സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും. 20ന് പൂര്‍വികരുടെ അനുസ്മരണദിനത്തില്‍ രാവിലെ 6.25ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കൈക്കാരന്മാരായ ജോസഫ് ജോസഫ് ചക്കാലക്കല്‍, ഡിജോള്‍ മാത്യു ചക്കാലക്കല്‍, ജനറല്‍ കണ്‍വീനര്‍ ഐജിന്‍ രാജു ചക്കാലക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
കര്ക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി