വിശുദ്ധ എവുപ്രാസ്യയുടെ 149 ാം ജന്മദിന തിരുനാള്‍
വിശുദ്ധ എവുപ്രാസ്യ.
ഇരിങ്ങാലക്കുട: പ്രാര്‍ഥിക്കുന്ന അമ്മ, സക്രാരിയുടെ കാവല്‍ക്കാരി തുടങ്ങി നിരവധി അപരനാമങ്ങളാല്‍ അറിയപ്പെടുന്ന കാട്ടൂര്‍ എലുവത്തിങ്കല്‍ കുടുംബത്തില്‍ ജനിച്ച വിശുദ്ധ എവുപ്രാസ്യയുടെ 149- ാം ജന്മദിനത്തിരുനാളിന് കാട്ടൂര്‍ ഗ്രാമം ഒരുങ്ങി. ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സിന്റെ എവുപ്രാസ്യ കോണ്വെന്റിനോടുചേര്ന്നുള്ള ജന്മഗൃഹ കപ്പേളയില്‍ ആഘോഷങ്ങള്‍ എട്ടു മുതല്‍ ആരംഭിക്കും. എട്ടിന് വൈകീട്ട് 5.30ന് തിരുനാളിന്റെ കൊടിയേറ്റ് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നിര്‍വഹിക്കും. എട്ടുമുതല്‍ 16 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ദിനമായ 17ന് വൈകീട്ട് നാലിന് നടക്കുന്ന ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം എന്നിവയ്ക്ക് ഹൊസൂര്‍ രൂപത മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഫാ. ജോയ് പാല്യേക്കര, ഫാ. ജേക്കബ് കുറ്റിക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ജപമാലയും 14, 15, 16 തിയതികളില്‍ കുമ്പസാരിക്കാന്‍ സൗകര്യവും ഉണ്ടായിരിക്കും. എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 5.30ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. മ്യൂസിയം സന്ദര്‍ശിക്കാന്‍ രാവിലെ ഒമ്പതുമുതല്‍12 വരെയും ഉച്ചതിരിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെയും എല്ലാ ദിവസവും സൗകര്യമുണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി എടത്തിരുത്തി പരിശുദ്ധ കര്‍മലനാഥ ഫൊറോന പള്ളി വികാരി ഫാ. ജോയ് പാല്യേക്കര, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യൽ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, അസി. വികാരി ഫാ. ജേക്കബ് കുറ്റിക്കാടന്‍, കാട്ടൂര്‍ എവുപ്രാസ്യ സ്ക്വയര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷീബ സിഎംസി, കാട്ടൂര്‍ എവുപ്രാസ്യ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല സിഎംസി, ജനറല്‍ കണ്‍വീനര്‍ രാജു താടിക്കാരന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
തൃശൂര്‍ ജില്ലാ ജൂണിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്; യൂണിയന് ഹാന്‍ഡ് ബോള്‍ അക്കാദമി അന്നനാടിന് ഇരട്ടക്കിരീടം
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം 2026 സംഘടിപ്പിച്ചു