പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്റെ പൗരോഹിത്യ റൂബി ജൂബിലി സ്മാരകമായി നിര്‍മിച്ച സ്നേഹഭവനത്തിന്റെ വെഞ്ചരിപ്പ് വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പൗരോഹിത്യജീവിതത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് കാരുണ്യത്തിന്റെ സ്മരണീയ അധ്യായം സമ്മാനിച്ച് സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക. കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്റെ പൗരോഹിത്യ റൂബി ജൂബിലി സ്മാരകമായി ഇടവകയിലെ കുടുംബത്തിന് സ്നേഹഭവനം നിര്‍മിച്ചു നല്കി. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ പ്രയാസത്തിലായിരുന്ന കുടുംബത്തിനാണ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ പുതിയ വീട് നിര്‍മിച്ചു നല്‍കിയത്. പുതിയ വീടിന്റെ വെഞ്ചരിപ്പ് കര്‍മം ജൂബിലി ആഘോഷിക്കുന്ന കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് കുടുംബം. കാരുണ്യവും സഹോദരസ്നേഹവും ക്രൈസ്തവജീവിതത്തിന്റെ മുഖമുദ്രയാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ ഭവനസമ്മാനം. ആശീര്‍വാദ ചടങ്ങില്‍ കത്തീഡ്രല്‍ ട്രസ്റ്റി ജോമി ചേറ്റുപുഴക്കാരന്‍, മുന്‍ ട്രസ്റ്റി തോമസ് തൊകലത്ത് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം