17-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
17 ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവം കേരള സംഗീത നാടക അക്കാദമി ചെയര്മാന് എന്‍.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 17 ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്മാന് എന്‍.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. കലാനിരൂപകന് വിനോദ് കണ്ടംകാവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാജരാജേശ്വര കലാരത്നം പുരസ്കാരം ലഭിച്ച കലാനിലയം ഗോപി, കലാനിലയം ഉദയന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദേവസ്വം അംഗം അഡ്വ. കെ.ജി. അജയകുമാര്‍, കഥകളി ക്ലബ് പ്രസിഡന്റ് രമേശന് നമ്പീശന്, നാദോപാസന പ്രസിഡന്റ് പി. നന്ദകുമാര്‍, ഡോ. മൂര്‍ക്കനാട് ദിനേശന്വാരിയര് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശുകപുരം രാധാകൃഷ്ണന്റെ തായമ്പക അരങ്ങേറി
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ