ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഓട്ടോ ഡ്രൈവറെ അക്രമിച്ച് ഓട്ടോയ്ക്ക് കേടുപാടുകള്‍ വരുത്തിയ പ്രതി അറസ്റ്റില്‍. കയ്പമംഗലം പോലീസ് സ്റ്റേഷന് റൗണ്ടിയും നിരവധി കേസുകളിലെ പ്രതിയുമായ എടത്തിരുത്തി പുളിഞ്ചോട് ചുണ്ടയില്‍ വീട്ടില്‍ ധനേഷ് (36) നെയാണ് ഡിവൈഎസ്പി രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ സിഐ എം കെ രാജീവ്, എസ് ഐ വി വി വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാട്ടൂരില്‍ നിന്ന് ഓട്ടോ വിളിച്ച പ്രതി എടത്തിരുത്തി എരാക്കല് എന്ന സ്ഥലത്ത് വച്ച് ഓട്ടോ ഡ്രൈവറെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. പോലീസുകാരായ മുരുകദാസ്, പ്രദീഷ്, ഷാനവാസ്, സവീഷ്, അബിന്‍ വര്‍ഗ്ഗീസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍