ആസാദ് റോഡ് കോണ്‍ഗ്രസ് കമ്മിറ്റി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കു സ്വീകരണവും അവാര്‍ഡ് ദാനവും നടത്തി
ഇരിങ്ങാലക്കുട: ആസാദ് റോഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കു സ്വീകരണവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കു അവാര്‍ഡ് ദാനവും നടത്തി. യോഗം കെപിസിസി സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.പി. ജാക്സന് ഉദ്ഘാടനം ചെയ്തു. ആസാദ് റോഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വിജയന് എളേയടത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കു അവാര്‍ഡ് നല്കി ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, പ്രോഗ്രാം കണ്‍വീനര്‍ സി.എം. ബാബു, 13-ാം വാര്‍ഡ് കൗണ്‍സിലറും വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമായ ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം