പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സര്‍വീസായി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടര്‍മാര്‍ക്ക് 28, 29, 30 തീയതികളില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസില്‍ വോട്ടിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുമെന്നു ഉപവരണാധികാരി എ.ജെ. അജയ് അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണു സമയം. പോസ്റ്റല്‍ വോട്ടിംഗിനു അപേക്ഷിച്ചിട്ടുള്ള അവശ്യ സര്‍വീസില്‍പ്പെട്ട അര്‍ഹരായ സമ്മതിദായകര്‍ അവരുടെ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണം