കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേളൂക്കര പഞ്ചായത്ത് ആംബുലന്‍സ് സേവനം ഒരുക്കി

കൊറ്റനെല്ലൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേളൂക്കര പഞ്ചായത്ത് ആംബുലന്‍സ് സേവനം സജ്ജമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.

സമൂഹ അടുക്കള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഗാവരോഷ്, വിന്‍സെന്റ് കാനംകുടം, ശ്യാം, ഷീബ നാരായണന്, ഷീജ ഉണ്ണികൃഷ്ണന്, അനിത ബിജു എന്നിവര്‍ പ്രസംഗിച്ചു