ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി കേരള കോൺഗ്രസിന്റെ ഗൃഹസദസ്

ഇരിങ്ങാലക്കുട: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഹ – ഫാസിസ്റ്റ് നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് പ്രതിഷേധ ജ്വാല ഗൃഹ സദസ്സ് നടത്തി. ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ജ്വാല തെളിയിച്ച് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ സദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.പി. പോളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ അഞ്ഞൂറിലേറെ കുടുംബങ്ങൾ ജ്വാല തെളിയിച്ചു സദസ്സിൽ പങ്കെടുത്തു.