എസ്പിടിയു എഐടിയുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട: എസ്പിടിയു എഐടിയുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. രണ്ട് അധ്യായന വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ തൊഴിലില്ലാതെ പട്ടിണിയിലും ദുരിതത്തിലുമാകുന്ന സ്കൂള്‍ പാചക തൊഴിലാളികളെ ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും പോകുന്നത് ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2016 ല്‍ അനുവദിച്ച കുടിശിക ഇപ്പോഴും ലഭിച്ചിട്ടില്ല. ഈ കൊറോണ മഹാമാരി കാലത്തും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ ഒരു പരിഗണനയും പാചക തൊഴിലാളികള്‍ക്ക് ലഭിച്ചില്ല എന്നത് സങ്കടകരമാണ്. സ്ഥിരം ജീവനക്കാരായി നിയമനം നടത്തുക, ദിവസ വേതനം 600 രൂപയാക്കി നല്‍കുക, ഓണത്തിന് ഉത്സബത്തയായി ഒരു മാസത്തെ ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. സുനിത ദേവദാസ് അധ്യക്ഷത വഹിച്ചു. സതി കലേശന്, കെ.പി. റൂബി എന്നിവര്‍ പ്രസംഗിച്ചു. ജയ ഉണ്ണികൃഷ്ണന്, ശാരി സുധി, മേരി ബാബു എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുമ്പില്‍ നടന്ന സമരം എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് ഉദ്ഘാടനം ചെയ്തു. കെ.പി. പ്രഭാകരന് അധ്യക്ഷത വഹിച്ചു. ശോഭാ വിനോദ് പ്രസംഗിച്ചു.